അജിതിന്റെ നായികയായി നസ്രിയ വീണ്ടും തമിഴിലേക്ക്
അജിതിന്റെ നായികയായി തമിഴില്‍ തിരിച്ചെത്തുകയാണ് നസ്രിയ. ബോളിവുഡില്‍ നിരൂപക പ്രശംസ നേടിയ ബച്ചന് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിതും നസ്രിയയും ഒന്നിക്കുക. ബോണി കപൂറിന്റെ ബേ വ്യൂ നിര്‍മ്മിക്കുന്ന ഈ ചിത്രം അജിതിന്റെ അന്‍പത്തി ഒന്‍പതാമത്തെ സിനിമയാണ്. ധീരന് അധികാരം ഒണ്ട്ര് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ എച്ച് വിനോദാണ് പിങ്ക് സംവിധാനം ചെയ്യുക.
ജയ്യുടെ നായികയായി അഭിനയിച്ച തിരുമണം എന്ന് നിക്കാഹ് ആയിരുന്നു നസ്രിയയ ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം. 2006ല്‍ പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയം തുടങ്ങിയ നസ്രിയയുടെ നേരമായിരുന്നു ആദ്യ തമിഴ് ചിത്രം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷം കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ കൂടെ ആയിരുന്നു. തമിഴില്‍ നസ്രിയ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു.