ഭൂപേഷ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും

single-img
16 December 2018

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ തിരഞ്ഞെടുത്തു. നിലവില്‍ പി.സി.സി അധ്യക്ഷനാണ് ഭൂപേഷ്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പദത്തിനു വേണ്ടി നാലുപേരാണ് അവകാശവാദം ഉന്നയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഛത്തീസ്ഗഡില്‍ പ്രഖ്യാപനം വെകിയത്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാഗേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഭാഗേലിന്റെ പേര് നിയമസഭാ കക്ഷിയോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ഭാഗേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഭാഗേലിനെ കൂടാതെ താമ്രദ്വാജ് സാഹു, ചരണ്‍ദാസ് മഹന്ത്, ടി.എസ് സിംഗ്‌ദോ എന്നിവരെയും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നു. ഇവരുമായി രാഹുല്‍ ഗാന്ധി പലവട്ടം ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഒരുവേള സോണിയ ഗാന്ധിയും ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു.

90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചത്. മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ ആവേശം കൊണ്ടു വന്ന സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും.

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിക്കാനൊരുങ്ങുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എത്രയും വേഗം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ തിരഞ്ഞെടുത്തു. നിലവില്‍ പി.സി.സി അധ്യക്ഷനാണ് ഭൂപേഷ്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പദത്തിനു വേണ്ടി നാലുപേരാണ് അവകാശവാദം ഉന്നയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഛത്തീസ്ഗഡില്‍ പ്രഖ്യാപനം വെകിയത്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്‍ എംഎല്‍എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നു.