‘ഈ ദുനിയാവിന്റെ ഏതുകോണില്‍പോയിരുന്ന് നിന്റെ നിക്കാഹ് നടത്തിയാലും അവിടെയെത്തി നിന്റെ ഭാര്യയുടെ മുന്നിലിട്ട് കരണകുറ്റിക്കിട്ടടിക്കും, ഒറ്റയ്ക്ക്’; ടിക്‌ടോക് വീഡിയോ വൈറല്‍

single-img
15 December 2018



എനിക്കൊരു ലൗവര്‍ ഉണ്ടായിരുന്നു. കുറേ ദിവസമായി വിളിച്ചിട്ടൊന്നും എടുക്കുന്നില്ല. പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് വിളിച്ചപ്പോള്‍ അറിഞ്ഞത് അയാളുടെ കല്യാണ വാര്‍ത്തയാണ്. ഫെബ്രുവരിയിലാണ് കല്യാണം. അയാളുടെ പേര് അബ്ദുള്‍ റസാഖ്. മലപ്പുറത്താണ്.

അബ്ദുള്‍ റസാഖേ ഈ ദുനിയാവിന്റെ ഏതുകോണില്‍പോയിരുന്ന് നിന്റെ നിക്കാഹ് നടത്തിയാലും അവിടെയെത്തി നിന്റെ ഭാര്യയുടെ മുന്നിലിട്ട് കരണകുറ്റിക്കിട്ടടിക്കും, ഒറ്റയ്ക്ക്. ചിതിച്ചിട്ടുപോയ കാമുകന് ഒരു പെണ്‍കുട്ടി കൊടുത്ത പണി എന്ന് പറഞ്ഞാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്തായാലും പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ പിന്നീടാണ് ഈ വീഡിയോ ഒറിജിനല്‍ അല്ലെന്നും ടിക്‌ടോക് ആണെന്നും വ്യക്തമായത്. ടിക്‌ടോക്കില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞ് പെണ്‍കുട്ടി തന്നെ രംഗത്തെത്തി.

https://www.facebook.com/permalink.php?story_fbid=844731622525619&id=100009663670106&hc_location=ufi
https://www.facebook.com/permalink.php?story_fbid=844731622525619&id=100009663670106&hc_location=ufi