ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോടിയേരി; പ്രധാനമന്ത്രി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു
15 December 2018
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ കലാപത്തിനുള്ള കാരണമുണ്ടാക്കുന്നത് നരേന്ദ്രമോദിയാണെന്ന് കോടിയേരി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബിജെപിയുടെ ശ്രമം. അത്യാവശ്യം മാത്രം നടത്തേണ്ട സമരമാര്‍ഗമാണ് ഹര്‍ത്താലെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ നിരോധനം വിപരീത ഫലമാണുണ്ടാക്കുക.
ഹര്‍ത്താലിന് നിയന്ത്രണം വേണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണം. അതിന് സി.പി.എം മുന്‍കൈ എടുക്കും. ഹര്‍ത്താലില്‍ നിന്ന് വിദേശ വിനോദ സഞ്ചാരികളെ ഒഴിവാക്കുമെന്നും കോടിയേരി വ്യക്തമാക്കി.