മോഹന്‍ലാല്‍ ലൂസിഫറിനോട് പാക്കപ്പ് പറയുമ്പോള്‍ പൃഥ്വിരാജിന് പറയാനുള്ളത്
നടന് മോഹന്‍ലാലിന്റെ ലൂസിഫര്‍ സിനിമയിലെ ഒടുവിലത്തെ ദിവസത്തെ ഷൂട്ടിങ്ങായിരുന്നു കഴിഞ്ഞ ദിവസം. അതുകൊണ്ട് തന്നെ നവസംവിധായകനായ പൃഥ്വിരാജിന് ഏറെ പ്രത്യേകതകളുള്ള ദിവസവും ആയിരുന്നു, ഇന്നലെ. എന്നില്‍ വിശ്വസിച്ചിരുന്നതിനും മോഹന്‍ലാലിനെ പോലുള്ള ഒരു വലിയ നടനെ സംവിധാനം ചെയ്യാനുമുള്ള അവസരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് വികാരാതീതമായ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജ് എഴുതിയത്.
പതിനാറു വര്‍ഷത്തെ അഭിനയജീവിതത്തില്‍ നിന്നും പഠിക്കുവാന്‍ കഴിഞ്ഞത് ആറ് മാസം കൊണ്ട് തനിക്ക് പഠിക്കുവാന്‍ കഴിഞ്ഞു എന്ന് ഒരു പ്രസിദ്ധ നടന് കൂടിയായ പൃഥ്വിരാജ് പറയുന്നത് നവ സംവിധായകന്റെ സിനിമയോടുള്ള തന്റെ അര്‍പ്പണബോധത്തെയും എളിമയെയും വ്യക്തമാക്കുന്നു.
ഇനി ഏറെ സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒരു സിനിമ പോലും സംവിധാനം ചെയ്തില്ലെങ്കിലും, സ്റ്റീഫന്‍ നെടുംപള്ളി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം തനിക്കെന്നും പ്രിയപെട്ടതായിരിക്കും എന്നെഴുതിയാണ് ഫേസ്ബുക്ക് പോസ്റ്റ് ഉപസംഹരിക്കുന്നത്.
റഷ്യയിലെ ലൂസിഫറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമാണ് മോഹന്‍ലാലിന് പൃഥ്വിരാജ് നന്ദി പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന്റെ തിരക്കഥ രചിച്ചത് മുരളിഗോപിയാണ്.