ഇടതുസര്‍ക്കാരിന്‍റെ വനിതാമതിലിന് പൂര്‍ണപിന്തുണയെന്ന് എസ്എന്‍ഡിപി

single-img
4 December 2018

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിൽ നവോത്ഥാന മൂല്യങ്ങളുയർത്തി സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ അണിചേരുമെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എൻഡിപി യോഗം കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി.

ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന നിലപാടില്‍ മാറ്റമില്ല. നവോത്ഥാനവും ശബരിമലയുമായി കൂട്ടിക്കുഴയ്ക്കരുത്. നവോത്ഥാനം പറയാന്‍ ആര് യോഗം വിളിച്ചാലും പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപിയെ തള്ളാതെ, എന്‍എസ്എസ് വിട്ടുനില്‍ക്കുന്ന വനിതാമതിലിന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുക എന്ന തന്ത്രമാണ് എസ്എന്‍ഡിപി പയറ്റുന്നത്.

ശബരിമല വിഷയത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാമതിൽ തീർക്കുക. വനിതാ മതിലിന് പിന്തുണയുമായി എല്ലാ ഘടകകക്ഷികളുടെയും മഹിളാ സംഘടകള്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാനും ബൂത്ത് തലംമുതല്‍ വനിതകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഇടതുമുന്നണി തീരുമാനമെടുത്തു.

വനിതാമതിലിന്‍റെ പ്രചാരണത്തിന് നേരിട്ട് രംഗത്തിറങ്ങാന്‍ ഇടതുമുന്നണി യോഗമാണ് തീരുമാനിച്ചത്. എല്ലാ ഘടകകക്ഷികളുടെ മഹിളാ സംഘടകള്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. ബൂത്ത് തലംമുതല്‍ വനിതകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.