ഫാഷന്‍ ഷോയ്ക്കിടയില്‍ മോഡലുകള്‍ക്കൊപ്പം ‘ക്യാറ്റ് വോക്ക്’: സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു പൂച്ച

single-img
30 October 2018

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടയില്‍ റാംപിലെത്തിയ പൂച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റാംപിനു നടുവിലൂടെ മോഡലുകള്‍ വന്നു മടങ്ങുമ്പോള്‍ ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുകയായിരുന്നു ആദ്യം പൂച്ച. എന്നാല്‍ ഇതിനിടയില്‍ മടങ്ങുന്ന ഒരു മോഡലിന്റെ നീളന്‍ വസ്ത്രത്തില്‍ പിടിച്ചു കളിക്കാനും പൂച്ച ശ്രമിക്കുന്നുണ്ട്. ഒടുവില്‍ റാംപിനു നടുവിലൂടെ ഒരു കിടിലന്‍ ക്യാറ്റ് വോക്കും നടത്തിയാണ് പൂച്ഛ പുറത്തേക്കുപോയത്.

View this post on Instagram

Ahahahahahah #catwalk #real #vakkoesmod #catmoss

A post shared by H (@hknylcn) on