ഹൈവേയില്‍ ഇടിച്ചിറങ്ങിയ വിമാനം കത്തിയമര്‍ന്നു: വീഡിയോ

single-img
29 October 2018

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വിമാനം കത്തിയമരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാലിഫോര്‍ണിയയിലെ ഹൈവേ നമ്പര്‍ 101 ലാണ് വിമാനം കത്തിയമര്‍ന്നത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഹൈവേയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ ഡിവൈഡറില്‍ ഇടിച്ചാണ് വിമാനത്തിന് തീ പിടിച്ചത്.

ഭാഗ്യവശാല്‍ ഒരു പൊറല്‍ പോലുമെല്‍ക്കാതെ പൈലറ്റ് രക്ഷപ്പെട്ടു. 30 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള പൈലറ്റിന്റെ മനസാന്നിധ്യമാണ് കൂടുതല്‍ അപകടമുണ്ടാകാതെ രക്ഷിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഹൈവേയിലെ മറ്റു യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. രണ്ടാം ലോക മാഹായുദ്ധത്തില്‍ ജര്‍മനിക്ക് വേണ്ടി സേവനം അനുഷ്ഠിച്ച സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍ തകര്‍ന്നത്.