പൊലീസ് നിരപരാധികളെ തല്ലി ചതച്ചെന്ന വ്യാജ പ്രചരണം; പി.എസ് ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റില്‍

single-img
27 October 2018

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റില്‍. കണ്ണൂര്‍ കല്ലാച്ചി സ്വദേശിയായ എം.എം മനു എന്നയാളാണ് അറസ്റ്റിലായത്. ശബരിമല വിധിക്കെതിരെ പ്രതിഷേധിച്ച എണ്‍പതുകാരനെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്ന തരത്തില്‍ വ്യാജഫോട്ടോ പ്രചരണം നടത്തിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആലുവ ഡി.വൈ.എസ്.പിയായിരുന്ന യതീഷ് ചന്ദ്ര നടത്തിയ ലാത്തി ചാര്‍ജിന്റെ ചിത്രമെടുത്തായിരുന്നു ശബരിമലയുടെ പേരില്‍ ഇയാള്‍ വ്യാജപ്രചരണം നടത്തിയത്. നാമജപ യാത്രയില്‍ പങ്കെടുത്ത എണ്‍പതുകാരനെ പൊലീസ് തല്ലിച്ചതയ്ക്കുന്നുവെന്ന തരത്തിലുള്ള പ്രചരണത്തെ സോഷ്യല്‍മീഡിയ അന്ന് തന്നെ പൊളിച്ചടുക്കിയിരുന്നു.