‘യോനിയിൽ നിന്ന് വരുന്ന ഒന്നിനും അശുദ്ധിയില്ല, പക്ഷെ വായുടെ കാര്യം പറയാൻ പറ്റില്ല’; സ്മൃതി ഇറാനിയ്ക്ക് മുഖമടച്ച് മറുപടി നൽകി ദിവ്യ സ്പന്ദന

single-img
25 October 2018

ആർത്തവരക്തത്തിൽ മുക്കിയ സാനിട്ടറി നാപ്കിനുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിൽ പോകുന്നത്? എന്ന് ചോദിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് മറുപടിയുമായി കോൺഗ്രസ് സമുഹമാധ്യമ മേധാവി ദിവ്യ സ്പന്ദന.

‘യോനിയിൽ നിന്ന് വരുന്ന ഒന്നിനും അശുദ്ധിയില്ല. പക്ഷെ വായുടെ കാര്യം പറയാൻ പറ്റില്ല’ എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. സ്മൃതി ഇറാനിയുടെ പ്രസ്താവനയടങ്ങിയ ന്യൂസ് ലിങ്ക് ഷെയർ ചെയ്തായിരുന്നു സ്മൃതിയുടെ മറുപടി. സ്മൃതിയുടെ പിന്തിരിപ്പൻ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയരുമ്പോഴാണ് ദിവ്യ സ്പന്ദനയും മറുപടിയുമായി രംഗത്തെത്തിയത്.

ആർത്തവരക്തത്തിൽ മുക്കിയ സാനിട്ടറി നാപ്കിനുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിൽ പോകുന്നത്?’ ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാനുള്ള അവകാശമില്ല. ഇത് സാമാന്യബോധമുണ്ടാകേണ്ട വിഷയമാണെന്നും സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു.”സുപ്രീം കോടതി വിധിയിൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്”, എന്നും സ്മൃതി പറഞ്ഞിരുന്നു.