രഹന ഫാത്തിമയുടെ വീട് അടിച്ചു തകര്‍ത്ത ബിജെപി നേതാവ് അറസ്റ്റില്‍

single-img
25 October 2018

ശബരിമല കയറാനെത്തിയ രഹന ഫാത്തിമയുടെ വീട് അടിച്ചു തകര്‍ത്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹനയുടെ പനമ്പള്ളി നഗറിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

ശബരിമല കയറുന്നതിനായി രഹന ഫാത്തിമയും വനിതാ ജേര്‍ണലിസ്റ്റ് കവിതയും സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്നു തന്ത്രി നിലപാടെടുക്കുകയും പോലീസിനോടു മടങ്ങാന്‍ ദേവസ്വം മന്ത്രിയും നിര്‍ദ്ദേശിക്കുകയും ചെയ്തതോടെയായിരുന്നു മടക്കം.