വിധി പ്രഖ്യാപിക്കുന്നതിനിടെ കോടതിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടി: വീഡിയോ

single-img
25 October 2018

വാഷിംഗ്ടണിലെ വിന്‍ലോക്കിലാണ് കോടതിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടിയത്. അമേരിക്കയിലെ ഒരു വാര്‍ത്താ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്. ടാന്നര്‍ ജേക്കബ്‌സന്‍, ഹവാര്‍ഡ് എന്നീ പ്രതികളാണ് കോടതി മുറിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്.

വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. തങ്ങളുടെ അടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവര്‍ ഓടിയത്. എന്നാല്‍, പ്രതികള്‍ ഓടുന്നത് കണ്ട ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് കോട്ടഴിച്ച് വെച്ച് പിന്നാലെ ഓടുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഇത്തരത്തില്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരും ഇറങ്ങി ഓടുന്നത് രണ്ടാമത്തെ പ്രവാശ്യമാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ നിന്ന് ഇറങ്ങി ഓടിയതിന് ഹവാര്‍ഡിന് 50,000 യുഎസ് ഡോളറും ടാന്നര്‍ ജേക്കബ്‌സണിന് 100,000 യുഎസ് ഡോളറുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

https://twitter.com/CaliConsrvative/status/1054828777555996672