ഇവിടെ അരക്കിലോ ചക്കയ്ക്ക് വില 400 രൂപ !

single-img
25 October 2018

കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. മരച്ചീനി മലയാള നാട്ടിലെത്തും മുമ്പ് നമ്മുടെ വിശപ്പടക്കിയിരുന്ന ചക്കപ്പുഴുക്ക്, മലയാളികള്‍ വേണ്ട വില കൊടുക്കുന്നില്ലെങ്കിലും മറുനാട്ടില്‍ വലിയ ഡിമാന്റാണുള്ളത്. ഫ്രാന്‍സില്‍ അരക്കിലോ ചക്കയ്ക്ക് 400 രൂപയോളമാണ് വില.

ബ്രിട്ടനില്‍ സസ്യാഹാര പ്രേമികള്‍ക്കിടയില്‍ ബീഫിനും പോര്‍ക്കിനും പകരം ചക്കയാണ് താരം. പാചകം ചെയ്തു കഴിഞ്ഞാല്‍ പോര്‍ക്കിനും ബീഫിനും പകരം നില്‍ക്കുമെന്നാണ് ബ്രിട്ടീഷുകാര്‍ പറയുന്നത്. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാനുകളിലും മറ്റും ശീതീകരിച്ച നിലയിലാണ് ഇവയുടെ വിപണനം. 4.79 യൂറോ (ഏകദേശം 400 രൂപ) യ്ക്കാണു ചക്ക പാഴ്‌സലുകളുടെ വില്‍പ്പനം. അരക്കിലോ ചക്കയ്ക്ക് യു.എസില്‍ 150 രൂപയോളമാണു വില.