വീടിനുള്ളില്‍ വളര്‍ത്തിയിരുന്നത് സിംഹക്കുട്ടിയെ; 30കാരന്‍ പോലീസ് പിടിയില്‍

single-img
24 October 2018

ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തിയ 30കാരനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്. പൂര്‍ണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

പാരീസില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 2017ല്‍ വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തുകയും അതിനൊപ്പം സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.