മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക്

single-img
24 October 2018

റോമിലെ മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിന്റെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 20ഓളം പേര്‍ക്കു പരുക്കേറ്റു. ഏഴു പേരുടെ പരിക്ക് ഗുരുതരമാണ്. റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ മോസ്‌കോയുടെ ഫുട്‌ബോള്‍ ആരാധകര്‍ക്കാണ് പരിക്കേറ്റത്. റോമിലെ റിപ്പബ്ലിക്ക് സ്റ്റേഷനില്‍ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.

റഷ്യന്‍ ക്ലബ് സിഎസ്‌കെഎ മോസ്‌കോയും ഇറ്റലിയുടെ റോമ ക്ലബും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് പോരാട്ടം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വൈകുന്നേരം 5.30ന് (ജിഎംടി) ആണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി എസ്‌കലേറ്ററിന്റെ വേഗത കൂടുകയായിരുന്നു.

തുടര്‍ന്ന് സ്റ്റെയറിലുള്ളവരെല്ലാം താഴേക്ക് വീണു. ഏറ്റവും താഴെയുള്ള സ്റ്റെയര്‍കേസ് ചലിക്കുന്നതിനിടെ തകര്‍ന്നതും അപകടത്തിന് കാരണമായി. നിരവധിപ്പേര്‍ ഈ സമയം എസ്‌കലേറ്ററില്‍ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായില്ലെന്നും ആദ്യം ഒരു ശബ്ദം മാത്രമാണ് കേട്ടതെന്നും ദൃക്‌സാഷി പറയുന്നു.

https://www.youtube.com/watch?time_continue=23&v=9A76FRejeRc