‘ആര്‍ത്തവ രക്തംപുരണ്ട പാഡുമായി സുഹൃത്തിന്റെ വീട്ടില്‍ പോകാറുണ്ടോ?’; ശബരിമല വിഷയത്തില്‍ വിചിത്രവാദവുമായി സ്മൃതി ഇറാനി

single-img
23 October 2018

ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശബരിമലയില്‍ എല്ലാവര്‍ക്കും ആരാധന നടത്താനുള്ള അവകാശമുണ്ട്. എന്നാല്‍ അവിടം അശുദ്ധമാക്കരുതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ആര്‍ത്തവ രക്തം പുരണ്ട സാനിറ്ററി പാഡുകള്‍ നമ്മള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാറുണ്ടോ?. പിന്നെ എന്തിനാണ് ദൈവത്തെ ആരാധിക്കുന്ന ഇടത്തേക്ക് അതുമായി പോകുന്നത്.

ഇതെല്ലാം സാധാരണ ബുദ്ധിയോടെ ആലോചിച്ച് ചെയ്യേണ്ട കാര്യങ്ങളാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ശബരിമലയില്‍ ഏതുപ്രായക്കാര്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ രഹന ഫാത്തിമ ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാബിനറ്റ് മന്ത്രിയെന്ന നിലയില്‍ സുപ്രീംകോടതി വിധിയെ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. നേരത്തെ സുപ്രീംകോടതി വിധിയെ മന്ത്രി സ്വാഗതം ചെയ്തിരുന്നു.