ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ വീ​ണ്ടും യു​വ​തി​ക​ള്‍ എ​ത്തി;പ്രതിഷേധത്തെ തുടർന്നു പമ്പയിൽ തിരികെയെത്തിച്ചു.

single-img
21 October 2018

പമ്പ: സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ ആന്ധ്രപ്രദേശ് സ്വദേശിനികളായ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരെ പൊലീസ് ഗാര്‍ഡ് റൂമിലേക്ക് മാറ്റി.

ആന്ധ്ര സ്വദേശി വാസന്തിയും മറ്റൊരു സ്ത്രീയുമാണ് എത്തിയത്. പൊലീസ് അകമ്പടികള്‍ ഇല്ലാതെയാണ് ഇവര്‍ മലകയറിയത്. എന്നാല്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് വന്ന് ഇവരെ പമ്പയിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

പ​മ്പയി​ലെ ഗാ​ര്‍​ഡ് റൂ​മി​ലെ​ത്തി​ച്ച യു​വ​തി​ക​ളു​മാ​യി ഉ​ന്ന​ത പോ​ലീ​സു​കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ്. ഇ​വ​ര്‍ പോ​ലീ​സ് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​കും.