ശബരിമലയിൽ യുവതികൾ വന്നാൽ പുരുഷനും പുലിയും പിടിക്കും; വിചിത്ര വാദവുമായി പ്രയാർ ഗോപാലകൃഷ്ണൻ
12 October 2018
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അവരെ പുരുഷനും പുലിയും പിടിക്കാമെന്നും ഇവിടും തായ്ലാന്റാക്കി മാറ്റരുതെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ.
പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകും, പിന്നെ താൻ ശബരിമലയ്ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും, സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും പ്രയാർ അഭിപ്രായപ്പെട്ടു.