ബേബിഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സാനിയ മിര്‍സ: വസ്ത്രം മോശമായെന്ന് പറഞ്ഞ് വിമര്‍ശനവുമായി സദാചാരവാദികള്‍
ക്രിക്കറ്റ് താരം ശുഐബ് മാലിക്കും സാനിയ മിര്‍സയും ആദ്യത്തെക്കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഈ മാസം കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചിരിക്കുകയാണ് ഇരുവരും. ഇതിനിടെ ഗര്‍ഭകാലത്തെ ഓരോ ഘട്ടത്തിലുമുള്ള ചിത്രങ്ങളും വിശേഷങ്ങളും താരം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഭര്‍ത്താവ് ശുഐബ് മാലിക്കിന്റെ ഒപ്പം ബേബിഷവര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഭര്‍ത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളില്‍ ഏറെ സന്തോഷവതിയാണ് സാനിയ.
ചിത്രങ്ങള്‍ വളരെ അധികം ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ കണ്ടത്. എന്നാല്‍ ചിലര്‍ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സാനിയയുടെ ശരീരഭാരവും വസത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്നം. ഗര്ഭകാലത്തില് സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അങ്ങനെയുള്ളപ്പോള്‍ വസ്ത്രധാരണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ഇവര്‍ പറയുന്നത്.
https://www.youtube.com/watch?v=j3BV955KUlo