മുഖ്യമന്ത്രിയെ ജാതിപ്പേര് ചേര്‍ത്ത് തെറിവിളിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു: വിവാദ വീഡിയോ കാണാം
11 October 2018
മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു. പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്കിയ പരാതിയിലാണ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
https://www.facebook.com/syamdevaraj/videos/10218264670635955/