പൃഥ്വിരാജ് കുറച്ചൊക്കെ ക്ഷുഭിതനാണ്: മോഹന്‍ലാല്‍ പറയുന്നു
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മോഹന്‍ലാലും പറയുന്നു.
ഇത്രയും തിരക്കുള്ള ഒരാള്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നതാണ് വെല്ലുവിളി. കൊച്ചിലേ മുതലേ എനിക്ക് അറിയാം രാജുവിനെ. സിനിമയെ വളരെ സീരിയസായി കാണുന്ന ആളാണ് അദ്ദേഹം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളുള്ള സിനിമാണ് ലൂസിഫര്‍. നിങ്ങള്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയിലുണ്ടാകാം.
‘പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരു സംവിധായകന് എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാന്‍ഡിങ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. ‘സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും.
അത് ക്ഷുഭിതനാകാന്‍ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.’ മോഹന്‍ലാല്‍ പറയുന്നു.