സാബു ഇനിയും അലമ്പ് കാണിച്ചാല്‍ എന്തുചെയ്യും: ആരാധകന്റെ ചോദ്യത്തിന് രഞ്ജിനിയുടെ തകര്‍പ്പന്‍ മറുപടി: വീഡിയോ
ബിഗ് ബോസ് ഷോയില്‍ സാബുവിന്റെ വിജയം തങ്ങളുടെയെല്ലാം വിജയം പോലെയാണെന്ന് രഞ്ജിനി. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഫെയ്സ്ബുക്ക് ലൈവില്‍ അര്‍ച്ചന, ദിയ എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു രഞ്ജിനി. സാബുവിന്റെ വിജയം എല്ലാവരേയും ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്.
അദ്ദേഹത്തെ പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്ന് മൂവരും പറഞ്ഞു. രഞ്ജിനി ആര്‍മിക്കും അര്‍ച്ചന ആര്‍മിക്കും ദിയാ കുട്ടൂസ് ഫാന്‍സിനും നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ കൂടെ സപ്പോര്‍ട്ട് കൊണ്ടാണ് സാബു വിജയിച്ചത്. സാബുവിന് ഏറ്റവും വലിയ പിന്തുണയായി നിന്നത് അദ്ദേഹത്തിന്റെ കുടുംബമാണെന്നും രഞ്ജിനിയും ദിയയും അര്‍ച്ചനയും പറഞ്ഞു.
ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കും രഞ്ജിനി മറുപടി പറഞ്ഞു. സാബു ഇനിയും അലമ്പ് കാണിച്ചാല്‍ എന്തുചെയ്യുമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അലമ്പിയാല്‍ നമുക്ക് തിരിച്ചും അലമ്പാം എന്നാണ് രഞ്ജിനി മറുപടി പറഞ്ഞത്. തരികിട സാബുവായി ബിഗ് ബോസിലെത്തിയ അദ്ദേഹം സാബുമോനായും സാബുച്ചേട്ടനായും സാബുക്കുട്ടനായുമൊക്കെയാണ് തിരിച്ചു പോകുന്നതെന്ന് രഞ്ജിനി പറഞ്ഞു.
Posted by Ranjini Haridas on Sunday, September 30, 2018