കാര്‍ പാഞ്ഞു കയറിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുവയസുകാരന്: ആരെയും അമ്പരപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍
കാര്‍ പാഞ്ഞു കയറിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുവയസുകാരന്റെ വീഡിയോയാണ് ഉപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബെംഗളൂരു പോലീസാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സിസിടിവി ദൃശ്യം പങ്കു വെച്ചിരിക്കുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ ഒരു കുട്ടി ഇരുന്ന് അഴിഞ്ഞു പോയ ഷൂലേസ് കെട്ടുന്നത് വീഡിയോയില്‍ കാണാം.
ആ സമയത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും കുട്ടിയുടെ മുകളിലൂടെ കാര്‍ കയറിയിറങ്ങി പോകുന്നതും കാണാം. വാഗണര്‍ കാര്‍ ഓടിച്ചത് ഒരു സ്ത്രീയാണ്. കാറിന്റെ ഇടതുവശത്തെ ഡോര്‍ തുറന്നടയുന്നതും ദൃശ്യത്തിലുണ്ട്. കാര്‍ പോയയുടന്‍ പരിക്കുകളൊന്നുമില്ലാതെ കുട്ടി എണീറ്റ് ശരീരത്തില്‍ പറ്റിയ പൊടി തട്ടി കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കാണാം.
സെപ്റ്റംബര്‍ 24 ന് ഏഴു മണിയോടെയാണ് സംഭവം. മുംബൈ പോലീസ് വാഹനമോടിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തിരുന്നു. ശ്രദ്ധ മനോജ് ചന്ദ്രകാര്‍ എന്ന നാല്പത്തിരണ്ടുകാരിക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു. ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. കുട്ടിയിരുന്നത് ശ്രദ്ധയില്‍ പെടാത്തതും ആരും നിലവിളിക്കാതിരുന്നതും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവാന്‍ കാരണമായി എന്നാണ് ഇവര്‍ പറഞ്ഞത്.
It teaches us more than what we are just watching…. 🏎️🚗 pic.twitter.com/9XSDfuGU6b
— BengaluruCityPolice (@BlrCityPolice) September 27, 2018