അബദ്ധത്തില്‍പോലും ചെന്ന് പെടരുത് ഈ നാട്ടില്‍

single-img
22 September 2018

പാമ്പുകള്‍ മാത്രമുള്ള ഒരു ദ്വീപ്. അതാണ് ബ്രസീലിലെ Queimada Grande ദ്വീപ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പ് ദ്വീപുകളുണ്ടെങ്കിലും, നൂറ്റിപ്പത്ത് ഏക്കറോളം പടര്‍ന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ്.

വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള്‍ മാത്രം തിങ്ങിനിറഞ്ഞ ഒരിടം. അതാണ് ബ്രസീലിലെ ഈ പാമ്പു ദ്വീപ്. ലോകത്തെ ഏറ്റവും കൂടുതല്‍ വിഷമുള്ള ബോത്രോപ്‌സ് എന്ന ഇനത്തില്‍ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്.

ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകള്‍ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ ഈ പ്രദേശത്ത് പണ്ട് ആള്‍താമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇപ്പോഴും ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യവാസത്തിന്റെ തെളിവുകളാണ്.

ബ്രസീലിയന്‍ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ് ഇപ്പോഴുള്ളത്. പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാന ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം സര്‍പ്പങ്ങളുടെ ദ്വീപായി മാറിയെന്നാണ് കരുതുന്നത്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്.

ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടല്‍കൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്. അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കുന്ന മാഫിയ ഈ ദ്വീപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം. ഇങ്ങനൊയൊക്കെ ആണെങ്കിലും അങ്ങോട്ടൊരു യാത്ര പോകാമെന്നു ആരും കരുതണ്ട. സ്‌നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയന്‍ സര്‍ക്കാര്‍. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് ഇവിടെത്തേക്ക് പ്രവേശനം