അരമനയില്‍ നിന്ന് അഴിക്കുള്ളിലേക്ക്;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​യി

single-img
21 September 2018

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രാത്രി ഒന്‍പത് മണിയോടെയാണ് അന്വേഷണ സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികളിലെ വൈരുധ്യമാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു.

ബി​ഷ​പ്പി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി. ബി​ഷ​പ്പി​നെ ശ​നി​യാ​ഴ്ച പാ​ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

അരമനയില്‍ നിന്ന് അഴിക്കുള്ളിലേക്ക്; അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി;

അരമനയില്‍ നിന്ന് അഴിക്കുള്ളിലേക്ക്; അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി;

Posted by Evartha TV on Friday, September 21, 2018

ബിഷപ്പിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചുവെന്നും കന്യാസ്ത്രീയുടെ പരാതി സത്യമാണ് എന്ന് തെളിഞ്ഞതായും അന്വേഷണ സംഘം വെളിപ്പെടുത്തി. അല്‍പ്പ സമയത്തിനകം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. ബിഷപ്പിന്റെ ലൈംഗീക ശേഷിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.