ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ ‘മോ​ദി വി​വ​ര​മ​റി​യും’; വിമർശിച്ച് ബാബ രാംദേവ്

single-img
15 September 2018

ന്യൂഡല്‍ഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചില്ലെങ്കില്‍ പ്രത്യഘാതം നേരിടേണ്ടി വരുമെന്ന് യോഗ ഗുരു ബാബ രാംദേവ്. വര്‍ദ്ധിക്കുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. സര്‍ക്കാര്‍ നികുതി നീക്കിയാല്‍ ലിറ്ററിന് 40 രൂപ നിരക്കില്‍ ഇന്ധനം വില്‍ക്കാനാകുമെന്നും ബാബ രാംദേവ് പറഞ്ഞു.

പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലാ​യെ​ങ്കി​ല്‍ മോ​ദി സ​ര്‍​ക്കാ​രി​ന് അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. രൂ​പ​യു​ടെ വി​ല ഒ​രി​ക്ക​ലും ഇ​ത്ര​ത്തോ​ളം താ​ണി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ന്നും ത​ന്നെ ചെ​യ്യു​ന്നി​ല്ല-​ രാം​ദേ​വ് പ​റ​ഞ്ഞു.

കു​തി​ച്ചു​യ​രു​ന്ന വി​ല​ക​യ​റ്റ​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് മോ​ദി​ക്ക് അ​റി​യാം. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ കാ​ണാ​നും കേ​ള്‍​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണ​ദ്ദേ​ഹം. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രുമെന്നും രാം​ദേ​വ് തുറന്നടിച്ചു.