മോഹന്‍ലാല്‍, മമ്മൂട്ടി, പാര്‍വതി ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

single-img
14 September 2018

സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ കത്ത്. ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വന്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാനും കത്തിലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു.

കേരളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പാര്‍വതി, ദിലീഷ് പോത്തന്‍ എന്നിവരടക്കം നൂറിലധികം പേര്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചത്. റിമ കല്ലിങ്കല്‍, ദുല്‍ഖര്‍സല്‍മാന്‍, നിവിന്‍പോളി, വിദ്യാബാലന്‍, സൗബിന്‍താഹിര്‍, അനുസിത്താര തുടങ്ങിയവരാണ് കത്ത് ലഭിച്ച മറ്റുചിലര്‍.

മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികവും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികവും ആഘോഷിക്കുന്ന ഒക്ടോബര്‍ രണ്ടിന് വിപുലമായ ശുചീകരണ ദൗത്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. വീടുകളും സ്ഥാപനങ്ങളും പരിസരം വൃത്തിയാക്കുന്നതോടൊപ്പം മറ്റുള്ളവരെകൂടി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും കത്തില്‍ ആഹ്വാനമുണ്ട്.