ഇന്ധന വിലവര്‍ധനയ്ക്ക് കാരണം അമേരിക്കന്‍ നയങ്ങളാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

single-img
2 September 2018

ഇന്ധനവില കുതിച്ചുയരുന്നത് അമേരിക്കയുടെ ഒറ്റതിരഞ്ഞ നയങ്ങള്‍ മൂലമാണെന്ന വാദവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അമേരിക്കയുടെ നയങ്ങളെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞു. ഇതേത്തുടര്‍ന്നാണ് പെട്രോള്‍ വില അസാധാരണമാം വിധം ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഡോളറുമായുള്ള വ്യത്യാസത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയിലാണ്. ഡല്‍ഹിയും മുംബൈയും അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ്.