വിമാനത്താവളത്തില്‍ വെച്ച് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു: യുവതി അറസ്റ്റില്‍
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ സ്ത്രീയുടെ കൈവശം പവര്‍ ബാങ്ക് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന് ഇത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവര്‍ പവര്‍ ബാങ്ക് മാറ്റാതെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലാവുകയായിരുന്നു.
മറ്റ് വഴികളില്ലെന്ന് മനസ്സിലായതോടെ ദേഷ്യപ്പെട്ട് ഇവര്‍ പവര്ബാങ്കെടുത്ത് നിലത്ത് എറിഞ്ഞു. നിലത്ത് വീണതിന്റെ ആഘാതത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. സ്ത്രീയെ ഉടന്‍ തന്നെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അല്പനേരത്തിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. ഇവര്‍ സിനിമാനടിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.