ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി

single-img
29 August 2018

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്ത് സെപ്റ്റംബര്‍ 15 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയത്.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു തീയതി നീട്ടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ആദ്യം ജൂലൈ 31ന് മുമ്പായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് അവസാനത്തേക്കു മാറ്റിയിരുന്നു.