ലോട്ടറിയടിച്ച മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി ഒരു കുടുംബം
29 August 2018
ലോട്ടറി നറുക്കെടുപ്പില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി കൊല്ലം അഞ്ചലില്‍ നിന്ന് ഒരു കുടുംബം. ലോട്ടറി ഏജന്റും വില്പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.
കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റാണ് ഹംസ, ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പമെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക ദുരിതാശ്വാസനിധിയിലേക്കു കൈമാറാനുളള നടപടികള്‍ സ്വീകരിച്ചു.