കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് യാത്രാവിമാനം: വീഡിയോ
28 August 2018
ജപ്പാനിലെ ടോക്കിയോയിലുള്ള നരിറ്റ വിമാനത്താവളത്തിലാണ് ഏവരുടെയും നെഞ്ചിടിപ്പ് കൂട്ടിയ ഈ ദൃശ്യങ്ങള്‍ അരങ്ങേറിയത്. കൊടുങ്കാറ്റിനിടെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ശക്തമായ കാറ്റില്‍ എഎന്‍എ ഡ്രീംലൈനര്‍ വിമാനം ആടിയുലഞ്ഞത്.
ഇതോടെ ഒരു നിമിഷം മൂക്കുകുത്തി താഴോട്ട് നീങ്ങിയ വിമാനം ഉടന്‍ തന്നെ പൂര്‍വസ്ഥിതിയിലാകുന്നത് വീഡിയോയില്‍ കാണാം. ആദ്യ പരിശ്രമം പാളിയെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ വിമാനം വിജയകരമായി നിലത്തിറക്കാന്‍ പൈലറ്റിനായി.
ക്രോസ് വിന്‍ഡ് പ്രതിഭാസമാണ് വിമാനത്തെ പ്രതിസന്ധിയിലാക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.