കേരളത്തോട് വീണ്ടും മോദി സര്‍ക്കാരിന്റെ അവഗണന; കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കില്ല; ലിറ്ററിന് എഴുപത് രൂപ നല്‍കണം

single-img
27 August 2018

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. 12,000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്‌സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് എഴുപത് രൂപ കേരളം നല്‍കേണ്ടി വരും. സബ്‌സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മണ്ണെണ്ണ ലഭിക്കുമായിരുന്നു. നേരത്തേ ഇതേ അനുഭവമായിരുന്നു അരിയുടെ കാര്യത്തിലും ഉണ്ടായത്.

അരി കിലോ 25 രൂപയ്ക്ക് നല്‍കൂ എന്നാണ് കേന്ദ്രം ആദ്യം അറിയിച്ചത്. പിന്നീട് ഇത് വിവാദമായതോടെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.