കാര്‍ ഷോറൂമില്‍ വെള്ളം കയറി; സര്‍വീസിനു കൊണ്ടു വന്നതും വില്‍പനയ്ക്കു വച്ചതുമായ കാറുകള്‍ നശിച്ചു: കോടികളുടെ നഷ്ടം

single-img
19 August 2018

ആലുവ ദേശത്ത് കാര്‍ ഷോറൂമില്‍ വെള്ളം കയറി കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം. അറുപതിലേറെ കാറുകളാണ് ഇവിടെ വെള്ളത്തില്‍ മുങ്ങി നശിച്ചത്. സര്‍വീസിനു കൊണ്ടു വന്നതും വില്‍പനയ്ക്കു വച്ചതുമായ വാഹനങ്ങളായിരുന്നു ഇവ. പെരിയാറില്‍ നിന്നും രണ്ടോ മൂന്നോ കിലോമീറ്റര്‍ അകലെയാണ് ഈ ഷോറൂം സ്ഥിതി ചെയ്യുന്നത്.

പെരിയാറില്‍ ജലനിരപ്പുയര്‍ന്നപ്പോഴും ഇവിടേക്കും വെള്ളം കയറുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ഒരു രാത്രി കൊണ്ട് വെള്ളം കയറുകയായിരുന്നു. ഇന്‍ഷുറന്‍സ് ക്‌ളെയിം ചെയ്ത് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഷോറൂം അധികൃതരുടെ പ്രതീക്ഷ.