പ്രളയക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി വീണ്ടും അമ്മ;40 ലക്ഷം രൂപ കൈമാറി
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സിനിയിലേക്ക് 50 ലക്ഷം രൂപ സഹായം നല്കി താരസംഘടനയായ അമ്മ.നേരത്തെ 10 ലക്ഷം നല്‍കിയിരുന്നു. ഇതുകൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന് അടക്കമുള്ള താരങ്ങളും തുക കൈമാറിയിരുന്നു.
അമ്മയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.
സുഹൃത്തേ,
ഇപ്പോൾ സംജാതമായ അവസ്ഥയിൽ നിന്നും കേരളം കരകയറുന്നതിനായി, വലിയൊരു കൂട്ടായ്മയുടെ ഭാഗമായി, ” അമ്മ ” അംഗങ്ങൾ താങ്കൾക്ക് സൗകര്യ പ്രദമായ ഏറ്റവും അടുത്തുള്ള സ്ഥലത്തു നടക്കുന്ന ക്യാമ്പുകളിൽ – സേവനം ചെയ്തു സഹായിക്കുകയോ / മറ്റു തരത്തിലുള്ള സഹായങ്ങൾ എത്തിക്കുവാൻ കഴിയുന്ന രീതിയിലോ പ്രവർത്തിക്കാവുന്നതാണ് … “അമ്മ”യിൽ നിന്നും ഇന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 40 ലക്ഷം കൂടെ കൊടുത്തു … ഇപ്പോൾ മൊത്തം 50 ലക്ഷം നൽകാൻ കഴിഞ്ഞിട്ടുണ്ട് … കൂടാതെ വ്യക്തിപരമായി നല്കാവുന്നതും നല്കികൊണ്ടിരിക്കുന്നുണ്ട്. സഹകരിക്കുക … നന്ദി,ജനറൽ സെക്രട്ടറി.