ഇത് മാരകപ്രളയം:കേരളത്തിന് സഹായം അഭ്യര്‍ഥിച്ച് യു.എ.ഇ ഭരണാധികാരി

single-img
18 August 2018

ദുബൈ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു.എ.ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.കേരളത്തിന് അടിയന്തിരസഹായം നൽകാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട‌്വീറ്റ് ചെയ്തു. അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതോടൊപ്പം കേരളത്തിലെ ദുരന്തചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കേരളം പ്രളയത്തിലൂടെ കടന്നുപോകുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രളയ ബാധിതരെ സഹായിക്കാനും പിന്തുണയ്ക്കാനും പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.