കേരളത്തിന് നടന്‍ വിജയ് പതിനഞ്ച് കോടി രൂപ നല്‍കിയെന്നത് വ്യാജ വാര്‍ത്ത

single-img
16 August 2018

കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിന് നടന്‍ വിജയ് പതിനഞ്ച് കോടി രൂപ നല്‍കിയെന്നത് വ്യാജ വാര്‍ത്ത. പുതിയ ചിത്രം സര്‍ക്കാരിന്റെ ചിത്രീകരണത്തിനായി അമേരിക്കയിലുള്ള വിജയ് ഷൂട്ടിംഗ് തിരക്കിനിടയിലും പതിനഞ്ച് കോടി നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

മനോരമന്യൂസിന്റെ ലോഗോ ഉപയോഗിച്ചായിരുന്നു വാര്‍ത്ത പ്രചരിച്ചത്. സംസ്ഥാനത്തെ ഒട്ടാകെ ദുരിതത്തിലാഴ്ത്തിയ ദുരന്തത്തിനെ ഒറ്റകെട്ടായി നേരിടുന്നതിനിടെയാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകളുമായി ചിലര്‍ എത്തുന്നത്.