11 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

single-img
16 August 2018

കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ അംഗണവാടികള്‍ അടക്കമുള്ളവയ്ക്കാണ് അവധി.

കണ്ണൂർ യൂണിവേഴ്സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യസര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി. പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല. കാര്‍ഷിക സര്‍വകലാശാല വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ മാറ്റിവെച്ചു. പി.എസ്.സി വെള്ളിയും ശനിയും നടത്താനിരുന്ന ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷ, അഭിമുഖം, സര്‍ട്ടിഫിക്കറ്റ് പരിശോഘധന എന്നിവയും ഓണ്‍ലൈന്‍ , ഒ.എം.ആര്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഓണാവധി പുനഃക്രമീകരിച്ച് ഉത്തരവ് ഇറക്കി. നാളെ (ഓഗസ്റ്റ് 17) സ്കൂള്‍ അടച്ച് ഓഗസ്റ്റ് 26 ന് സ്കൂള്‍ തുറക്കും. ഓഗസ്റ്റ് 20 മുതല്‍ ആയിരുന്നു നേരത്തേ അവധി തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.