ഓണാവധി പുനഃക്രമീകരിച്ചു; സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടക്കും; പരീക്ഷകള്‍ മാറ്റി

single-img
16 August 2018

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18) അടക്കും. ഓണാവധി കഴിഞ്ഞ് 29ന് തുറക്കും.

നേരത്തേ കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ അംഗണവാടികള്‍ അടക്കമുള്ളവയ്ക്കാണ് അവധി. കാലിക്കറ്റ് സര്‍വ്വകലാശാലയും ആരോഗ്യസര്‍വ്വകലാശാലയും ഈമാസം 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണം അവധി ഓഗസ്റ്റ് 18 മുതല്‍ 28 വരെയായി പുനഃക്രമീകരിച്ചു.