സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണവും ജുഡീഷ്യറിയുടെ കീഴടങ്ങലും:ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ സീനിയോരിറ്റി താഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കപില്‍ സിബല്‍

single-img
7 August 2018

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ സീ​നി​യോ​രി​റ്റി താ​ഴ്ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​പി​ല്‍ സി​ബ​ല്‍. ജു​ഡീ​ഷ്യ​റി​യി​ലെ ക​റു​ത്ത ദി​ന​മാ​ണ് ഇ​ന്ന്. സ​ര്‍​ക്കാ​രി​ന്‍റെ ധാ​ര്‍​ഷ്യ​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണ​വും ജു​ഡീ​ഷ്യ​റി​യു​ടെ കീ​ഴ​ട​ങ്ങ​ലു​മാ​ണ് ഉ​ണ്ടാ​യ​ത്. ജു​ഡീ​ഷ്യ​റി​യു​ടെ ആ​ത്മാ​വ് അ​ന്വേ​ഷി​ക്കാ​ന്‍ നേ​ര​മാ​യെ​ന്നും ക​പി​ല്‍ സി​ബ​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

പുതിയ മൂന്ന് ജഡ്ജിമാരുടെയും സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് നടക്കുക.

ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയില്‍ മൂന്നാമത്തെ ആളായി ജസ്റ്റീസ് കെ.എം. ജോസഫിനെ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തത് ജസ്റ്റിസ് ജോസഫിന്‍റെ പേരായതിനാല്‍ സീനിയോരിറ്റി അദ്ദേഹത്തിനാണെന്നാണ് കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ സീനിയോരിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാറും രംഗത്തെത്തിയിരുന്നു.ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ര്‍​ജി, വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​രേ​ക്കാ​ള്‍ ജൂ​നി​യ​റാ​ണ് ജ​സ്റ്റീ​സ് ജോ​സ​ഫെ​ന്നും സീ​നി​യോ​രി​റ്റി നി​ശ്ച​യി​ച്ച​ത് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മ​നം ല​ഭി​ച്ച​തു ക​ണ​ക്കാ​ക്കി​യാ​ണെ​ന്നും കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്.