ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി വിവാദം: ജഡ്ജിമാര്‍ പ്രതിഷേധം അറിയിച്ചു; ചീ​ഫ് ജ​സ്റ്റീ​സ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി

single-img
6 August 2018

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​ക. വേ​ണു​ഗോ​പാ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തില്‍ കേന്ദ്രത്തിന്റെ നയം ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു.

അതേസമയം, നിലവിലെ കീഴ്‌വഴക്കം അനുസരിച്ചാണ് നിയമനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ടുപേരും ജസ്റ്റിസ് കെ എം ജോസഫിന് മുമ്പ് ജഡ്ജിമാരായവരാണെന്നും കേന്ദ്രം അറിയിച്ചു.

ആദ്യമയച്ച പേര് സീനിയോരിറ്റിയില്‍ ആദ്യം വെക്കണമായിരുന്നുവെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കെ എം ജോസഫിനോട് അനീതി കാണിച്ചെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.

വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ജ​ഡ്ജി​മാ​ര്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

അ​തേ​സ​മ​യം ചൊ​വ്വാ​ഴ്ച ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ മാ​റ്റ​മി​ല്ല.​

ജ​സ്റ്റീ​സ് ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്നു ജ​നു​വ​രി പ​ത്തി​നു കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നെ​ങ്കി​ലും ഏ​പ്രി​ല്‍ 26ന് ​അ​തു മ​ട​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നു ജൂ​ലൈ 16നു ​വീ​ണ്ടും ശി​പാ​ര്‍​ശ ചെ​യ്ത​താ​ണ് അം​ഗീ​ക​രി​ച്ച​ത്.