പുഴക്കരയിൽ ചെരിപ്പും ആത്മഹത്യാക്കുറിപ്പും;കല്‍പ്പറ്റയിലെ പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി

single-img
5 August 2018

വയനാട്: വയനാട് വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി സംശയം. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും ചെരുപ്പുകളും കണ്ടെത്തി. ചൂണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍ കുട്ടി, ഭാര്യ ശ്രീജ, മക്കളായ സായുജ്, സൂര്യ എന്നിവരെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം.

രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് മുതിര്‍ന്നവരുടെയും രണ്ട് കുട്ടികളുടെയും ചെരിപ്പുകള്‍ കണ്ടെത്തിയത്. ഇതിനടുത്ത് മറ്റ് ചില സാധനങ്ങളും ഒരു കത്തും ഉണ്ടായിരുന്നു.

പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ശക്തമായ തെരച്ചില്‍ തുടരുകയാണ്.