മുഖ്യമന്തി കുട്ടനാട് സന്ദര്‍ശിക്കില്ല ; അവലോകന യോഗം ബഹിഷ്കരിച്ച്‌ പ്രതിപക്ഷം

single-img
5 August 2018

മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെത്തി .വെള്ളപ്പൊക്ക അവലോകന യോഗത്തില്‍ പങ്കെടുക്കുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. പ്രതിഷേധ സൂചകമായി പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും യോഗം ബഹിഷ്കരിച്ചു. യോഗം പ്രഹസന്നമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവലോകന യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

അതേസമയം പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുന്നതിനെ എതിര്‍ത്ത് മന്ത്രിമാര്‍ രംഗത്തെത്തി. പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയപാപ്പരത്തമെന്ന് മന്ത്രി ജി സുധാകരന്‍ .പ്രതിപക്ഷം പങ്കെടുക്കാത്തത് ദൌര്‍ഭാഗ്യകരമെന്ന് മന്ത്രി തോമസ് ഐസക്. പ്രകടനപരതയില്‍ അല്ല കാര്യങ്ങളെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.