കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ

single-img
5 August 2018

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍ ധാരണ. ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പാക്കും. ഇതിനായി കേന്ദ്രസഹായം തേടുമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു . വീട് , ബണ്ട് നിര്‍മ്മാണങ്ങള്‍ക്ക് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തേടും. ആലപ്പുഴയില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമെന്നാണ് കണക്ക്.

അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചില്ല. മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയത് തിക്കും തിരക്കുമുള്ളതുകൊണ്ടാണെന്ന് ജി സുധാകരന്‍ വിശദീകരിച്ചു. അതേസമയം, കുട്ടനാടിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും നേരത്തെ യോഗം ബഹിഷ്കരിച്ചിരുന്നു.