ഡല്‍ഹിയില്‍ തിരക്കേറിയ ഫ്‌ളൈ ഓവറില്‍ വ്യവസായിയെ തോക്കുചൂണ്ടി കൊള്ളയടിച്ചു

single-img
4 August 2018

ഡല്‍ഹിയില്‍ പട്ടാപകല്‍ തോക്ക് ചൂണ്ടി വ്യവസായിയുടെ പണം കൊള്ളയടിച്ചു. ഡല്‍ഹിയിലെ ഫ്‌ലൈ ഓവറില്‍ വെച്ചായിരുന്നു സംഭവം. കൊള്ളയുടെ ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 40കാരനായ കാശിഷ് ബന്‍സാലാണ് കൊള്ളയടിക്കപ്പെട്ടത്.

ഗുരുഗ്രാമിലേക്കു പോകുകയായിരുന്ന കാശിഷിനെ നരെയ്‌നയിലെ ഫ്‌ളൈഓവറില്‍വച്ച് ഇരുചക്രവാഹനത്തിലെത്തിയ ആളുകള്‍ തടയുകയായിരുന്നു. പിന്നീട് ഇതില്‍ ഒരാള്‍ തോക്കുചൂണ്ടി 70 ലക്ഷം മോഷ്ടിച്ചു. മറ്റു യാത്രക്കാരെ കാഴ്ചക്കാരാക്കിയായിരുന്നു ഈ കവര്‍ച്ച.

കാശിഷ് കാറില്‍നിന്ന് ഇറങ്ങുന്നത് അക്രമികള്‍ തടയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാശിഷിന്റെ അടുപ്പക്കാരാണു മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലാണു പോലീസ്. കാറില്‍ പണം വച്ചിരിക്കുന്ന ഇടംവരെ കവര്‍ച്ചക്കാര്‍ക്ക് വ്യക്തമായിരുന്നതാണ് ഈ സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.