ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ട് യുവാവിന് ദാരുണാന്ത്യം

single-img
4 August 2018

കൊട്ടാരക്കര: കൊട്ടാരക്കരയിൽ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍.

ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തെ കാണാൻ തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിൽ ഓട്ടോയിൽ എത്തിയ തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്.

സമീപ പ്രദേശത്തെ കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലും മറ്റുമായി ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഹരി മരണപ്പെട്ടത്.