ഇടുക്കി കളക്ടറേറ്റില്‍ വീട്ടമ്മ പെട്രോളൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു

single-img
3 August 2018

ഇടുക്കി കളക്ടറേറ്റിനു സമീപം എസ്പി ഓഫീസിനു മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി സാലിയെയാണ് അറസ്റ്റു ചെയ്തത്. അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണു സാലി കലക്ടറേറ്റ് വളപ്പിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. പൊലീസ് എത്തി തീ കെടുത്തി. സാലിയെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.