ജെസ്‌നയുടെ തിരോധാനം: ആൺസുഹൃത്തിന്റെ മൊഴി വീണ്ടുമെടുത്തു

single-img
2 August 2018

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ജെസ്‌നയുടെ ആൺസുഹൃത്തിനെ പത്തനംതിട്ടയിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. മുൻപും യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം ലഭിച്ച പുതിയ വിവരങ്ങൾ ഒത്തുനോക്കുന്നതിനു വേണ്ടിയാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് സൂചന. ജെസ്‌നയെ കാണാതായ ദിവസത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ഇരുന്നൂറോളം ഫോൺവിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.