ഒരമ്മയ്ക്കും ഇതുപോലെയൊരു അനുഭവം നല്‍കരുതേ..; മകളെ ജനലില്‍ കെട്ടിയിട്ടു ജോലിക്കു പോകുന്ന അമ്മയുടെ നിസ്സഹായാവസ്ഥയുടെ കാഴ്ചകള്‍

single-img
1 August 2018

01/08/2018കണ്ണു നിറയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല ………..നമ്മുടെ വീട്ടിലും ഇല്ലേ ഇതു പോലൊരു പൊന്നു മോൾ ……….സഹിക്കാൻ കഴിയില്ല അത്രക്കും ദയനീയമാണ് കൊടുങ്ങല്ലൂർ ശ്രിങ്ങപുരം ബിന്ധുവിന്റെ അവസ്ഥ കഴിയുന്നവരെല്ലാം സഹായിക്കണം മാക്സിമം ഷെയർ ചെയ്യൂ……….NAME: BINDHU PRADEEPA/C NO : 67305643406IFSC-Code/SBIN0070169STATE BANK OF TRAVANCOREBr: KODUNGALLURMob: 9539533170

Posted by Firoz Kunnamparambil Palakkad on Tuesday, July 31, 2018

കെട്ടിയിടാതെ എന്ത് ചെയ്യും, അതുകൊണ്ടാണ് കുഞ്ഞ് ഇങ്ങനെയെങ്കിലും ജീവിച്ചിരിക്കുന്നത്. ഇടയ്ക്ക് അക്രമാസക്തയാകും. ആന മെതിച്ച കൃഷിയിടം പോലെയാകും വീട്. എല്ലാം നശിപ്പിക്കും. ആളുകളെ കടിക്കും അടിക്കും. ചില ദിവസം രാത്രികളില്‍ ഉറക്കം പോലുമില്ല.

രാത്രി രണ്ടുമണിവരെ ഓരിയിടും. അല്ലാത്ത ദിവസങ്ങളില്‍ എന്റെ അരയില്‍ ഷാളിന്റെ ഒരറ്റം കെട്ടിക്കൊണ്ടാണ് ഞാനും ഉറങ്ങുന്നത്. ഷാളിന്റെ കെട്ടഴിച്ചുവിട്ടാല്‍ റോഡിലേക്ക് ഇറങ്ങിയോടും. ഒരുതവണ നാട്ടുകാരിലൊരാളാണ് തിരികെ എത്തിച്ചത്. ഞാന്‍ അലക്കാനും മറ്റ് വീട്ടുജോലികളും ചെയ്യാന്‍ എങ്ങോട്ടെങ്കിലും മാറി തിരികെ എത്തുമ്പോഴേക്കും കെട്ടിയിട്ട സ്ഥലത്തുതന്നെ മലമൂത്രവിസര്‍ജനം നടത്തും.

മലം കൈയിലെടുത്ത് ഭക്ഷിക്കും, മുഖത്തെല്ലാം തേക്കും. അതെല്ലാം ഞാന്‍ തന്നെ വൃത്തിയാക്കണം. ലോകത്ത് ഒരു അമ്മയ്ക്കും ഇതുപോലെയൊരു അനുഭവം ഉണ്ടാകരുതെന്നാണ് പ്രര്‍ഥന. അത്രമാത്രം അനുഭവിക്കുന്നുണ്ട്……………… കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബിന്ദു പ്രദീപിന്റെ ഈ വാക്കുകള്‍ കണ്ണീരോടെയല്ലാതെ മനസാക്ഷിയുള്ള ഒരാള്‍ക്കും കേട്ടിരിക്കാനാവില്ല.

ഓട്ടിസം ബാധിച്ച ഈ മകളെ ജനലില്‍ കെട്ടിയിട്ടാണ് ബിന്ദു ജോലിക്കു പോകുന്നത്. ബിന്ദു ഇല്ലാത്തപ്പോള്‍ മൂത്ത മകളാണ് ഇളയ കുട്ടിയെ നോക്കുന്നത്. വാടക വീട്ടിലാണ് ഇവരുടെ താമസം. കുട്ടിയ്ക്ക് ഓട്ടിസമാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് പ്രദീപ് ബിന്ദുവിനെയും മക്കളെയും ഉപേക്ഷിച്ചുപോവുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തില്‍ മൂന്നു സെന്റില്‍ വീട് പണി തുടങ്ങിയെങ്കിലും അതിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കുറ്റവാളികളുടെയും മൃതശരീരങ്ങളുടെയും ഫോട്ടോ പകര്‍ത്തി നല്‍കുകയാണ് ബിന്ദുവിന്റെ ജോലി.

സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നുമ്പറമ്പിലാണ് ഫെയ്‌സ്ബുക്കിലൂടെ ഇവരുടെ ദുരവസ്ഥയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കുറിപ്പ്. വീഡിയോയില്‍ അക്കൗണ്ട് നമ്പറുമുണ്ട്്.