തിരൂരിൽ പോലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാവിനെ കാണാതായി
28 July 2018
മലപ്പുറം: തിരൂരില്‍ പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെയാണ് സംഭവം. മണലുമായി പോകുന്നതിനിടെ പോലീസിനെ കണ്ട് ഭയന്ന് പൊന്നാന്നി പുഴയിലേക്ക് ഇരുവരും ചാടുകയായിരുന്നു.
തിരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണലുമായി വന്ന വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കള്‍ ചമ്രവട്ടത്തെ പുഴയില്‍ ചാടിയത്.
ഒരാൾ രക്ഷപ്പെട്ടതായും മറ്റൊരാൾക്കുവേണ്ടി തെരച്ചിൽ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ.